ബ്രസീല്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വയുമായുള്ള കരാര്‍ നീട്ടി ചെല്‍സി
Feb 11, 2023, 11:12 IST

ബ്രസീല്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വയുമായുള്ള കരാര്‍ നീട്ടി പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി. 38 കാരനായ തിയാഗോ 2024 വരെ ക്ലബ്ബില്‍ തുടരും. ബ്ലൂസിനൊപ്പം കരിയര്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് സില്‍വ പ്രതികരിച്ചു.
2020ലെ സമ്മര്‍ ട്രാന്‍സ്ഫറില്‍ പി.എസ്.ജി വിട്ട സില്‍വ ചെല്‍സിയുമായി സൈനിംഗ് നടത്തുകയായിരുന്നു. യുവത്വം ഒട്ടും ചോര്‍ന്നിട്ടില്ലാത്ത പ്രകടനമാണ് കഴിഞ്ഞ സീസണില്‍ താരം പുറത്തെടുത്ത്.