സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെ ടോസ് നേടി കേരള സ്‌ട്രൈക്കേഴ്‌സ്
Updated: Feb 26, 2023, 15:30 IST

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നോടി കേരള സ്‌ട്രൈക്കേഴ്‌സ്. ടോസ് നേടിയ കുഞ്ചാക്കോ ബോബന്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച മത്സരം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറുമായ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നാല്‍ നാല് ഇന്നിംഗ്‌സുകളുള്ള മത്സരത്തില്‍ ടോസ് നിര്‍ണായകമല്ല എന്ന് കര്‍ണാടക ബുള്‍ഡോസേഴ്‌സ് നായകന്‍ പ്രദീപ് പ്രതികരിച്ചു. ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോട് കേരളം ദയനീയ പരാജയം ഏറ്റ് വാങ്ങിയിരുന്നു.