സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം
Updated: Feb 18, 2023, 09:57 IST

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുന്നത്. റായ്പൂരില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ റൈനോസും കര്‍ണാടക ബുള്‍ഡോസേഴ്സും തമ്മില്‍ ഏറ്റുമുട്ടും.
സി ത്രീ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേഴ്സ് പോരാട്ടം നാളെയാണ്. കേരള സ്ട്രൈക്കേഴ്സിന്റെ മത്സരങ്ങള്‍ ഫ്ളവേഴ്സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.