സെലബ്രറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്‌ട്രൈക്കേഴ്‌സിന് രണ്ടാം തോല്‍വി
Feb 26, 2023, 21:42 IST

സെലബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് രണ്ടാം തവണയും തോല്‍വി. രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെ എട്ട് വിക്കറ്റിനാണ് കേരളം പരാജയം നേരിട്ടത്. ആദ്യ സ്‌പെല്ലില്‍ 23 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം സ്‌പെല്ലില്‍ 83 റണ്‍സ് വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴാം ഓവറില്‍ കര്‍ണാടക മറികടന്നു.