LogoLoginKerala

അഭ്യൂഹങ്ങൾക്ക് വിട ബ്രസീല്‍ താരം നെയ്മര്‍ പിഎസ്ജി വിട്ട് സൗദി ക്ലബ് അല്‍ ഹിലാലിലേയ്ക്ക്

 
Neymar
ബ്രസീല്‍ താരം നെയ്മര്‍ സൗദി ക്ലബ് അല്‍ ഹിലാലില്‍. നെയ്മറിനെ വിട്ടുനല്‍കാന്‍ പിഎസ്ജി അല്‍ഹിലാലുമായി ധാരണയിലെത്തി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
100 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ തുകക്കാണ് താരത്തെ അല്‍ ഹിലാല്‍ സ്വന്തമാക്കിയത്. അല്‍ ഹിലാലില്‍ പത്താം നമ്പര്‍ ജേഴ്‌സിലിയായിരിക്കും താരം കളത്തിലിറങ്ങുക.
ഇന്ന് താരത്തിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കും. അടുത്തയാഴ്ച ക്ലബ് നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നേരത്തേ തന്നെ നെയ്മര്‍ പിഎസ്ജി വിടുന്നതായി ക്ലബിനെ അറിയിച്ചിരുന്നു. ബാഴ്‌സലോണയിലേക്ക് തിരികെ പോകാനായിരുന്നു ആഗ്രഹമെങ്കിലും ക്ലബിലെ സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയായി.
ഇതോടെയാണ് സൗദി ക്ലബിലേക്കുള്ള കൂടുമാറ്റം. 2017ല്‍ 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകക്കാണ് നെയ്മര്‍ പിഎസ്ജിയിലെത്തിയത്. ക്ലബിനായി 173 മത്സരങ്ങളില്‍ താരം കളത്തിലിറങ്ങി.