ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമായി വിരാട് കോഹ്ലി
Feb 19, 2023, 14:59 IST
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലി. സച്ചിന്‍ 577 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്തപ്പോള്‍ കോഹ്ലി 549 മത്സരങ്ങളില്‍ നിന്ന് റെക്കോഡ് മറികടക്കുകയായിരുന്നു. ആസ്ത്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റില്‍ ഇന്നാണ് കോഹ്ലി റണ്‍മല താണ്ടിയത്. റിക്കി പോണ്ടിംഗ് (588), ജാക്വസ് കാലിസ് (549), കുമാര്‍ സംഗക്കാര(608), മഹേല ജയവര്‍ധനനെ (701) എന്നിവരും ഈ നാഴികക്കല്ല് പിന്നിട്ടവരാണ്.