LogoLoginKerala

ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടം തുടങ്ങി ഇന്ത്യ

 
india

ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റർ ഷൂട്ടിങ്ങിലും പുരുഷൻമാരുടെ തുഴച്ചിലിലുമാണ് ഇന്ത്യൻ ടീം വെള്ളി നേടിയത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ് 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെള്ളി നേടിയത്.

അർജുൻ ലാൽ ജാട്ട്, അരവിന്ദ് സിങ് സഖ്യമാണ് വെള്ളി തുഴഞ്ഞെടുത്തത്. രണ്ടിനങ്ങളിലും ചൈനയ്ക്കാണ് സ്വർണം. മെഡൽ പട്ടികയിൽ നിലവിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതാണ് ഇന്ത്യ. അതേസമയം വനിത ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ– ബംഗ്ലാദേശ് മത്സരം പുരോഗമിക്കുകയാണ്.

ബംഗ്ലാദേശ് 51 റണ്‍സിന് പുറത്തായതോടെ ഇന്ത്യ മെഡല്‍ നേടാന്‍ സാധ്യതയേറി. പുരുഷ വോളിയിലും ഹോക്കിയിലും ഫുട്ബോളിലും ഇന്ത്യക്ക് ഇന്ന് മത്സരങ്ങളുണ്ട്. പുരുഷ വോളി ക്വാര്‍ട്ടര്‍ ഫൈനലില്‍  ഇന്ത്യ ജപ്പാനെ നേരിടും. ഉച്ചയ്ക്ക് 12 നാണ് മത്സരം.