അടിപതറി മുംബൈ; ഫൈനലില്‍ ടിക്കറ്റെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്
ഫൈനല്‍ മത്സരം ഞാറാഴ്ച്ച നടക്കും. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഗുജറാത്ത് നേരിടും
![Gujarat Titans](https://loginkerala.com/static/c1e/client/100596/uploaded/2642cd7f03e4acf93d8646271fa8d1b8.jpg)
കരുത്തന്‍മാരായ ഇരു ടീമിന്റെയും ആവേശപ്പോരാട്ടത്തില്‍ രോഹിത് ശര്‍മയ്ക്കും ടീമിനും നിരാശരായി മടക്കം. ഏറെ നേരം മഴ തടസസ്സപെടുത്തിയതിനാല്‍ അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ്ങാണ് തെരെഞ്ഞെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടി. കളിയുടെ രണ്ടാം പകുതിയില്‍ 3 വിക്കറ്റ് അടുപ്പിച്ച് നഷ്ടമാെങ്കിലും ഇഞ്ചോടിഞ്ച് വിട്ടു കൊടുക്കാതെ മുംബൈ പൊരുതി. ഗുജറാത്ത് ഉയര്‍ത്തിയ 233 റണ്‍സ് നേടാന്‍ ശ്രമിച്ച മുംബൈ 18.2 ഓവറില്‍ 171 റണ്‍സ് നേടി ഓള്‍ഔട്ടായി.
നിര്‍ണായകമായ മത്സരത്തില്‍ ഗുജറാത്തിന്റെ കരുത്തായി മാറിയത് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ്. തുടക്കം മുതലേ ആക്രമണ മനോഭാവത്തോടെ തന്റെ മുഴുവന്‍ ഫോമോടു കൂടിയാണ് ഗില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ചത്. 60 പന്തില്‍ 10 സിക്‌സും 7 ഫോറും ഗില്‍ നേടി. ഇതോടെ ഐപിഎല്‍ സീസണിലെ മൂന്നാം സെഞ്ച്വറിയാണ് ഗില്‍ തികച്ചത്.
ഐപിഎല്‍ സീസണിലെ ഫൈനല്‍ മത്സരം ഞാറാഴ്ച്ച നടക്കും. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഗുജറാത്ത് നേരിടും.
Content Highlights -