വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം റിലയന്‍സ് ഗ്രൂപ്പിന്റെ വയാകോം 18ന്
Jan 16, 2023, 14:29 IST
വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം റിലയന്‍സ് ഗ്രൂപ്പിന്റെ വയാകോം 18ന്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശമാണ് വയാകോം സ്വന്തമാക്കിയത്. ഇന്ന് നടന്ന ലേലത്തിലാണ് വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം വയാകോമിന് ലഭിച്ചത്. 2027 വരെ വയാകോം സംപ്രേഷണം തുടരും.
951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തു.