ലോകകപ്പ് ഫൈനലില്‍ അര്‍ജെന്റീനയുടെ എതിരാളി ആര്? ഫ്രാന്‍സും മൊറോക്കോയും നേര്‍ക്കുനേര്‍
ദോഹ;ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. അല്‍ബെയ്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സ് 4-2-3-1 ഫോര്‍മാറ്റിലും മൊറോക്കോ 5-4-1 ഫോര്‍മാറ്റിലുമാണ് ടീമിനെയിറക്കുന്നത്. മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ അര്‍ജെന്റീനയെ നേരിടും.
ലോകകപ്പ് സെമിയില്‍ ഫ്രഞ്ച് പടയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ വമ്പന്‍ ടീമുകളെ മുട്ടു കുത്തിച്ച ആത്മവിശ്വാസമാണ് മൊറോക്കോയെ നയിക്കുന്നത്. അതേസമയം, മൊറോക്കോയ്‌ക്കൊപ്പമുള്ള ഒരു മത്സരത്തിലും ഫ്രാന്‍സ് തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല. നേരത്തെ അഞ്ച് വട്ടം ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നുവട്ടം ജയിച്ചു. രണ്ട് തവണ മത്സരം സമനിലയുമായി. എന്നാല്‍ ഇത്തവണ മൊറോക്കോ മികച്ച പ്രകടനമാണ് ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലൊക്കെ കാഴ്ച്ചവെച്ചത്. നിലവില്‍ ലോകകപ്പ് സെമിയില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. കരുത്തുറ്റ പറങ്കിപ്പടയെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് മൊറോക്കോ സെമിയില്‍ പ്രവേശിച്ചത്.
ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. മത്സരത്തില്‍ ഫ്രഞ്ച് പട ജയിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും നടക്കുക. ഇരുടീമുകളും ഒരുമിച്ച് ഏറ്റുമുട്ടുമ്പോള്‍ ഭാഗ്യം ആരെ പിന്തുണയ്ക്കുമെന്ന് കണ്ടറിയാം......