വലിയ മാറ്റങ്ങളോടെ ഇന്ത്യ- ശ്രീലങ്ക ആദ്യ ടി20 നാളെ
Jan 2, 2023, 18:15 IST
മുംബൈ: നാളെ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തോടെ ടി20 ക്രിക്കറ്റില്‍ വലിയ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സീനിയര്‍ താരങ്ങലായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
നാളത്തെ കളിമുതൽ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ചുകൊണ്ടാണ് ഇനിയങ്ങോട്ട് ഹാര്‍ദിക് ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോർട്ട്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.