LogoLoginKerala

അന്ന് മെസിക്കൊപ്പം ഫോട്ടോ ചോദിച്ചവന്‍; ഇന്ന് തോളോട് തോള്‍ ചേര്‍ന്ന് ഗോള്‍ വല കുലുക്കുന്നു

 
Alvarez
കുഞ്ഞായിരിക്കുമ്പോള്‍ മെസ്സിയോടൊപ്പം ഫോട്ടോയെടുക്കാന്‍ അനുവാദം ചോദിച്ച് എത്തിയ അല്‍വാരസ് മെസ്സിക്കൊപ്പം പോസ് ചെയ്തു. ഈ ഫോട്ടോ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫ്രാബ്രിസിയോ റൊമാനോയാണ് മെസ്സിക്കൊപ്പമുള്ള അല്‍വാരസിന്റെ ചിത്രം പങ്കുവെച്ചത്

ലയണല്‍ ആന്ദ്രേസ് മെസിയുടെ ആരാധകന്‍, ഒരു ഫോട്ടോ എടുക്കട്ടെയെന്ന് അനുവാദം ചോദിച്ച ആ പതിനൊന്നുകാരന്‍ ഇന്ന് മെസിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഗോളടിച്ചു കൂട്ടുകയാണ്. ഖത്തര്‍ ലോകകപ്പിലെ സെമി പോരാട്ടത്തില്‍ അര്‍ജെന്റീനയുടെ വിജയത്തിനായി ഇരട്ട ഗോള്‍ സമ്മാനിച്ച ആ മാന്ത്രിക കാലുകള്‍ അല്‍വാരസ് എന്ന 22 കാരന്റേതാണ്. കളിയുടെ ആദ്യ പകുതിയിലും അല്‍വാരസ് ഒരു തകര്‍പ്പന്‍ ഗോള്‍ അര്‍ജെന്റീനയ്ക്ക് നേടിക്കൊടുത്തിരുന്നു. രണ്ടാം പകുതിയിലെ തീപാറും മത്സരത്തില്‍ അല്‍വാരസ് വീണ്ടും ഗോള്‍ വല കുലുക്കി. അത്യുഗ്രന്‍ ഷോട്ടിന് വഴിയൊരുക്കിയതാവട്ടെ അല്‍വാരസിന്റെ പ്രിയപ്പെട്ട ലയണല്‍ മെസിയും.

ലയണല്‍ ആന്ദ്രേസ് മെസിയുടെ ഫാന്‍ ബോയ് ആയിരുന്ന അല്‍വാരസ് പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്ത ചിത്രം സോഷ്യല്‍ മീഡിയിയിലാകെ വയറലായി മാറിയിരിക്കുകയാണ്. കുഞ്ഞായിരിക്കുമ്പോള്‍ മെസ്സിയോടൊപ്പം ഫോട്ടോയെടുക്കാന്‍ അനുവാദം ചോദിച്ച് എത്തിയ അല്‍വാരസ് മെസ്സിക്കൊപ്പം പോസ് ചെയ്തു. ഈ ഫോട്ടോ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫ്രാബ്രിസിയോ റൊമാനോയാണ് മെസ്സിക്കൊപ്പമുള്ള അല്‍വാരസിന്റെ ചിത്രം പങ്കുവെച്ചത്.  

Alvarez

ഫുട്‌ബോളിനെ ജീവശ്വാസം പോലെ കാണുന്നവരാണ് അര്‍ജെന്റീനന്‍ ജനത. കൗമാരപ്രായത്തില്‍ തന്നെ കാല്‍പന്ത് കളിയെ പ്രണിയിച്ചവനാണ് ജൂലിയന്‍ അല്‍വാരസ്. തന്റെ ഫേഫ്‌റേറ്റായ മെസിക്കൊപ്പം കളിക്കാനാണ് ആ കുഞ്ഞ് മനസ് ആഗ്രഹിച്ചതും. ബാഴ്‌സലോണയാണ് തനിക്ക് പ്രിയപ്പെട്ട ക്ലബ്ബെന്നും മെസിയാണ് റോള്‍ മോഡലെന്നും അല്‍വാരസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അങ്ങനെ നീലപ്പട ലോകഫുട്‌ബോളിന്റെ രാജാക്കന്‍മാരാവാന്‍ ടിക്കെറ്റുടുത്തപ്പോള്‍ അതില്‍ നെടുംതൂണായി നിന്നവരാണ് മെസിയും അല്‍വാരസും. മെസിയുടെ പെനാല്‍റ്റിയും അല്‍വാരസിന്റെ ഇരട്ട ഗോളും അര്‍ജെന്റീനയുടെ വിജയം കളിയുടെ എഴുപതാം മിനിറ്റില്‍ തന്നെ ഉറപ്പിച്ചിരുന്നു. ഫാന്‍ബോയും മിശിഹായും കളം നിറഞ്ഞാടിയപ്പോള്‍ ക്രൊയേഷ്യയ്ക്ക് അടിപതറി. ഇനി കലാശപോരാട്ടമാണ് ആര് വീഴും ആര് വാഴുമെന്നറിയാന്‍ നാല് ദിവസങ്ങള്‍ മാത്രമാണ് ബാക്കി.