LogoLoginKerala

യുവേഫ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 നറുക്കെടുപ്പ് സമാപിച്ചു

 
uefa

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന്റെ റൌണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് സമാപിച്ചു. സ്വിറ്റ്‌സർലണ്ടിലെ നിയോണിൽ വെച്ചാണ് പതിവു പോലെ തന്നെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ക്രമം നറുക്കെടുപ്പിലൂടെ തീരുമാനമായത്. ലോകകപ്പിനു ശേഷമായിരിക്കും ചാമ്പ്യൻസ് ലീഗിന്റെ റൌണ്ട് ഓഫ് 16 മത്സരങ്ങൾ ആരംഭിക്കുക.

റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടനം, നാപ്പോളി ഇന്റർ മിലാൻ, എസി മിലാൻ, ബയേൺ മ്യൂണിക്ക്, ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട്, ലീപ്‌സിഗ്, ബൊറൂസിയ ഡോർട്മുണ്ട്, പിഎസ്‌ജി, ക്ലബ് ബ്രൂഗേ, പോർട്ടോ, ബെൻഫിക്ക എന്നീ ടീമുകളാണ് ഇത്തവണ അവസാന പതിനാറിൽ ഇടം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തു വന്ന ടീമുകൾ ഒരു പോട്ടിലും രണ്ടാം സ്ഥാനത്തു വന്ന ടീമുകൾ മറ്റൊരു പോട്ടിലും ഉൾപ്പെടുകയും തിരഞ്ഞെടുത്ത പ്രകാരം ഇവർ പരസ്‌പരം മത്സരിക്കുകയുമാണ് ചെയ്യുക. ഒരേ രാജ്യത്തു നിന്നുള്ള ക്ലബുകൾ തമ്മിലുള്ള മത്സരം ഒഴിവാക്കും.

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 നറുക്കെടുപ്പിലെ പ്രധാനപ്പെട്ട രണ്ടു മത്സരങ്ങൾ കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനമായ റയൽ മാഡ്രിഡ് vs ലിവർപൂൾ പോരാട്ടമാണ്. അതിനു പുറമെ പിഎസ്‌ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരവും ആരാധകർക്ക് ആവേശം നൽകുന്നതായിരിക്കും. റൌണ്ട് ഓഫ് 16ൽ ഏറ്റുമുട്ടുന്ന ടീമുകൾ ഇവയാണ്:

ആർ ബി ലീപ്‌സിഗ് vs മാഞ്ചസ്റ്റർ സിറ്റി
ക്ലബ് ബ്രൂഗേ vs ബെൻഫിക്ക
ലിവർപൂൾ vs റയൽ മാഡ്രിഡ്
എസി മിലാൻ vs ടോട്ടനം ഹോസ്‌പർ
ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട് vs നാപ്പോളി
ബൊറൂസിയ ഡോർട്മുണ്ട് vs ചെൽസി
ഇന്റർ മിലാൻ vs എഫ്‌സി പോർട്ടോ
പിഎസ്‌ജി vs ബയേൺ മ്യൂണിക്ക്