സഞ്ജു ടീമില്‍; ഏകദിന - ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Dec 28, 2022, 16:41 IST

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന - ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
അതേസമയം ബംഗ്ലാദേശിനെതിരേ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഋഷഭ് പന്ത് രണ്ട് ടീമിലും ഇല്ല. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന കെ.എല്‍ രാഹുലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.