ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ടീം ഇന്ത്യ; ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം
Jan 24, 2023, 22:00 IST
ഇന്‍ഡോര്‍: ഇന്‍ഡോറിലും വിജയക്കൊടി പാറിച്ച് ടീം ഇന്ത്യ. ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(30) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി.
രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ബാറ്റിംഗില്‍ സെഞ്ചുറികളുമായി മുന്നേറിയപ്പോള്‍ ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്വേന്ദ്ര ചാഹലും തിളങ്ങി. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ്.