LogoLoginKerala

കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ പരിശീലനത്തിന് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ലുലു മാളില്‍

 
Srilanka
ഏഴ് മണിയോടെ  മാളില്‍ എത്തിയ ഇവര്‍ പല സംഘങ്ങളായി തിരിഞ്ഞ് സമയം ചെലവഴിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും, ഫാഷന്‍ സ്റ്റോറിലും, കണക്ടിലും, മറ്റ് അന്താരാഷ്ട്ര ബ്രാന്‍ഡ് റീട്ടെയ്ല്‍ ഷോപ്പുകളിലുമായി ചിലര്‍ ഷോപ്പിംഗില്‍ താല്‍പര്യം കാണിച്ചപ്പോള്‍, ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ മാളിലെ ഫുഡ്കോര്‍ട്ടില്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളില്‍ അപ്രതീക്ഷിത സന്ദര്‍ശകരായെത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. വൈകുന്നേരം ഏഴ് മണിയോടെ പോലീസ് എസ്കോര്‍ട്ടില്‍ കനത്ത സുരക്ഷയില്‍ മാളിലെത്തിയ ടീമംഗങ്ങള്‍ രണ്ടര മണിക്കൂറോളം അവിടെ ചെലവഴിച്ചു.

Srilanka

ഇന്ത്യയുമായുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിലായിരുന്നു ശ്രീലങ്കന്‍ താരങ്ങളെല്ലാം. ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിന് വൈകുന്നേരം എത്തുന്നതിന് തൊട്ടുമുന്‍പ് പരിശീലനം പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ ടീമംഗങ്ങള്‍ ലുലു മാളിലേയ്ക്ക് പോകാനുള്ള ആഗ്രഹം മാനേജ്മെന്‍റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഷോപ്പിംഗിനായി എട്ട് പേരടങ്ങിയ ടീമംഗങ്ങള്‍ കനത്ത സുരക്ഷയില്‍ ബസില്‍ മാളിലേയ്ക്ക്.  ക്യാപ്റ്റന്‍ ദാസുന്‍ ശനക, വാനിദു ഹസരംഗ, ലഹിരു തിരിമനേ അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.

Srilanka

ഏഴ് മണിയോടെ  മാളില്‍ എത്തിയ ഇവര്‍ പല സംഘങ്ങളായി തിരിഞ്ഞ് സമയം ചെലവഴിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും, ഫാഷന്‍ സ്റ്റോറിലും, കണക്ടിലും, മറ്റ് അന്താരാഷ്ട്ര ബ്രാന്‍ഡ് റീട്ടെയ്ല്‍ ഷോപ്പുകളിലുമായി ചിലര്‍ ഷോപ്പിംഗില്‍ താല്‍പര്യം കാണിച്ചപ്പോള്‍, ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ മാളിലെ ഫുഡ്കോര്‍ട്ടില്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിച്ചു. ഇതിനിടെ മാളിലെ തിരക്കിനിടയില്‍ താരങ്ങളെ തിരിച്ചറിഞ്ഞെത്തിയ ആരാധകര്‍ കുറവായിരുന്നില്ല. പിന്നെ സെല്‍ഫിയ്ക്ക് പോസ് ചെയ്യാനും താരങ്ങള്‍ സമയം കണ്ടെത്തി. കൃത്യം ഒന്‍പതരയോടെ ടീമംഗങ്ങള്‍ മാളില്‍ നിന്ന് ഹോട്ടലിലേക്ക് തിരിച്ചു.

srilanka