LogoLoginKerala

പാകിസ്താന് തിരിച്ചടി; ഷഹീന്‍ അഫ്രീദിയുടെ പരിക്ക് വിവരങ്ങൾ പുറത്തു വിട്ട് പിസിബി

 
afridi

പാകിസ്ഥാന്‍ പേസ് ബൗളർ ഷഹീന്‍ അഫ്രീദിയുടെ പരിക്കിന്റെ വിശദ വിവരങ്ങൾ പുറത്ത് വിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരം പരിക്കിൽ നിന്ന് മോചിതനായി കളത്തിലേക്ക് തിരിച്ചെത്താന്‍ മാസങ്ങളുടെ ചികിത്സ ആവശ്യമാണെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. എന്നാല്‍ പ്രാഥമിക സ്‌കാനില്‍ പരിക്കിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന വിവരം. പാകിസ്ഥാനില്‍ തിരിച്ചെത്തിയ ശേഷം കാല്‍മുട്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന റീഹാബിലിറ്റേഷന് താരം വിധേയമാകുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കൂടാതെ നാലോ അഞ്ചോ മാസം താരം കളത്തില്‍ നിന്ന് വിട്ടു നിൽക്കേണ്ടി വരും.

നേരത്തെ ലോകകപ്പ് ഫൈനലിലാണ് ഷഹീന് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ നിര്‍ണ്ണായക സമയത്ത് മത്സരം കൈവിടാന്‍ ഈ പരിക്ക് കാരണമായി. ഇതിനിടെ ഷഹീന്‍ അഫ്രീദിയെ തിടുക്കപ്പെട്ട് തിരിച്ചെത്തിച്ചതില്‍ പാകിസ്ഥാനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇനിയും താരത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ അത് ഷഹീന്‍ അഫ്രീദിയുടെ കരിയറിനെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.