LogoLoginKerala

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കളിക്കുന്ന കാര്യം സംശയം; സഞ്ജുവിന് വീണ്ടും നിരാശ

 
sanju

പൂനെ: മലയാളി താരം സഞ്ജു സാംസണ് വീണ്ടും തിരിച്ചടി. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് വിവരം. മുംബൈയില്‍ നടന്ന ആദ്യ ടി20യില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സഞ്ജുവിന്റെ കാല്‍മുട്ടിനേറ്റ പരിക്കാണ് രണ്ടാം ടി20യില്‍ കളിക്കുന്നതില്‍ സഞ്ജുവിന് തിരിച്ചടിയാവുന്നത്.

കൂടാതെ രണ്ടാം ടി20ക്കായി പൂനെയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സഞ്ജു കളിക്കില്ലെന്ന് തന്നെ വേണം കരുതാന്‍.

അതേസമയം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. സിക്‌സടിക്കാനുള്ള ശ്രമത്തില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജു വീണ്ടും കൂറ്റനടിക്കുളള ശ്രമത്തില്‍ ധനഞ്ജയ ഡിസില്‍വക്ക് ക്യാച്ച് നല്‍കി മടങ്ങി. ആറ് പന്തില്‍ അഞ്ച് റണ്‍സെ സഞ്ജുവിന് നേടാനായിരുന്നുള്ളു.