LogoLoginKerala

സാഡിയോ മാനെക്ക് പരിക്ക്; ഖത്തർ ലോകകപ്പ് നഷ്ടമാകുമെന്ന് സൂചന

 
sadio

ത്തർ ലോകകപ്പ് കിക്ക്‌ ഓഫിന് പതിനൊന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സെനഗൽ സൂപ്പർ താരം സാഡിയോ മാനെക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് സൂചന. ബുണ്ടസ്‌ലീഗയിൽ ഇന്നലെ വെർഡർ ബ്രെമനെതിരെയുള്ള കളിക്കിടയിലാണ് ബയേൺ മ്യൂണിക്ക് താരമായ സാഡിയോ മാനെക്ക് പരിക്കേറ്റത്. 

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ തന്നെ താരം പരിക്കേറ്റു പിൻവലിക്കപ്പെട്ടിരുന്നു. പ്രാഥമിക വിവരങ്ങളിൽ താരത്തിന് ഗുരുതരമായ പരിക്കില്ലെന്നും ലോകകപ്പ് നഷ്‌ടമാകില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് കൂടുതൽ പരിശോധന നടത്തിയതോടെയാണ് താരത്തിന് ലോകകപ്പ് നഷ്‌ടമാകുമെന്നു അധികൃതർ സൂചിപ്പിച്ചത്. ടെണ്ടൻ ഇഞ്ചുറി പറ്റിയ താരത്തിന് പരിക്കിൽ നിന്നും മുക്തനാവാൻ ഇനിയും ആഴ്ചകൾ വേണ്ടി വന്നേക്കും. 

സാഡിയോ മാനെയെ നഷ്‌ടമാകുന്നത് സെനഗൽ ടീമിന് വലിയ തിരിച്ചടി തന്നെയാണ്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം നേടിയതും ലോകകപ്പിന് യോഗ്യത നേടിയതും മാനെയുടെ കരുത്തിലായിരുന്നു. ഈ വർഷം ബാലൺ ഡി ഓറിൽ രണ്ടാം സ്ഥാനത്തു വന്ന താരം സോക്രട്ടീസ് പുരസ്കാരം നേടി ലോക ശ്രദ്ധ നേടിയിരുന്നു. ലോകകപ്പിൽ ഹോളണ്ട്, ഖത്തർ, ഇക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സെനഗൽ.