LogoLoginKerala

ഉയര്‍ത്തെഴുന്നേറ്റ് മിശിഹാ; ക്രൊയേഷ്യയക്കെതിരെ മെസിക്ക് നേട്ടങ്ങള്‍ നിരവധി

 
messi
ക്രൊയേഷ്യയക്കെതിരായുള്ള മത്സരത്തില്‍ പെനാല്‍റ്റി ഗോള്‍ സ്വന്തമാക്കിയതോടെ ലോകകപ്പില്‍ 11 ഗോളുകള്‍ മെസി നേടി.  ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് ഗോള്‍ സ്‌കോററായി മാറാനും മെസിക്ക് സാധിച്ചു. ലോകകപ്പ് ഗോള്‍ വേട്ടയില്‍ അര്‍ജെന്റീനയുടെ മുന്നേറ്റ നിരക്കാര ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയും മെസിയും തുല്യനിലയിലാണ് ഉണ്ടായിരുന്നത്. ഇന്നത്തെ ഗോളോടെ മെസി മുന്നിലെത്തി

ദോഹ: എട്ടു വര്‍ഷത്തിനപ്പുറം അര്‍ജെന്റീന വീണ്ടും ലോകകപ്പ് കലാശപ്പോരിന് ടിക്കെറ്റുടുത്തിരിക്കുകയാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ സൗദിയോട് തോല്‍വി ഏറ്റു വാങ്ങിയപ്പോള്‍ പരിഹസിച്ചവര്‍ക്കും ട്രോള്‍ മഴയില്‍ മുക്കിയവര്‍ക്കും മുന്നില്‍ ഇന്നത്തെ മത്സരം മിശിഹായുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരുന്നു. ഇത്തവണയില്ലെങ്കില്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം മെസി ഉള്‍ക്കൊണ്ടപ്പോള്‍ പിന്നെ നടന്നത് നീലപ്പടയുടെ മധുരപ്രതികാരമായിരുന്നു.

ക്രൊയേഷ്യക്കെതിരായുള്ള ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടം ലയണല്‍ ആന്ദ്രേസ് മെസിക്കും നേട്ടങ്ങള്‍ ഒരുപാടാണ് സമ്മാനിച്ചത്. ഇന്നത്തെ മത്സരത്തോടു കൂടി 25 മത്സരങ്ങള്‍ മെസി പൂര്‍ത്തിയാക്കി. ജര്‍മ്മന്‍ താരം ലോതര്‍ മത്തേവൂസിന്റെ നേട്ടത്തിനൊപ്പമാണ് മെസി എത്തിയത്. ക്യാപ്റ്റനായി മെസി ഇതുവരെ 19 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

messi

1996ന് ശേഷം ഫുട്‌ബോള്‍ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യത്തെ താരം എന്ന റെക്കോര്‍ഡാണ് മിശിഹാ സ്വന്തമാക്കിയത്. കൂടാതെ അഞ്ച് ലോകകപ്പ് മത്സരങ്ങളിലും അസിസ്റ്റ് നല്‍കിയ ഏക താരവും മെസി തന്നെയാണ്. ക്രൊയേഷ്യയക്കെതിരായുള്ള മത്സരത്തില്‍ പെനാല്‍റ്റി ഗോള്‍ സ്വന്തമാക്കിയതോടെ ലോകകപ്പില്‍ 11 ഗോളുകള്‍ മെസി നേടി.  ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് ഗോള്‍ സ്‌കോററായി മാറാനും മെസിക്ക് സാധിച്ചു. ലോകകപ്പ് ഗോള്‍ വേട്ടയില്‍ അര്‍ജെന്റീനയുടെ മുന്നേറ്റ നിരക്കാര ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയും മെസിയും തുല്യനിലയിലാണ് ഉണ്ടായിരുന്നത്. ഇന്നത്തെ ഗോളോടെ മെസി മുന്നിലെത്തി.

ക്രൊയേഷ്യയ്‌ക്കെതിരായുള്ള മത്സരത്തില്‍ എണ്ണം പറഞ്ഞ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജെന്റീന ഫൈനലില്‍ പ്രവേശിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി ആറാടിയപ്പോള്‍ നീലപ്പട ആറാം ഫൈനല്‍ പോരട്ടത്തിലേക്ക് കടക്കുകയാണ്. 2018ല്‍ ക്രൊയേഷ്യയോട് മൂന്ന് ഗോള്‍ളുകള്‍ക്ക് അര്‍ജെന്റീന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് ഗോളുകള്‍ക്ക് തിരിച്ചടിച്ച് മെസിയും സംഘവും അന്നേറ്റ മങ്ങലിന് മറുപടി നല്‍കിയിരിക്കുകയാണ്. അതേ, ചില പ്രതികാരങ്ങള്‍ അത് വീട്ടാനുള്ളതാണ്.........