LogoLoginKerala

രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു നായകൻ

 
sanju
റാഞ്ചിയിൽ ഝാര്‍ഖണ്ഡിനെതിരെയും ജയ്പൂരിൽ രാജസ്ഥാനെതിരെയുമാണ് കേരളത്തിന്റെ ആദ്യ രണ്ട് മത്സരങ്ങൾ

ഞ്ജി ട്രോഫിയി പുതിയ സീസണിലേക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. റാഞ്ചിയിൽ ഝാര്‍ഖണ്ഡിനെതിരെയും ജയ്പൂരിൽ രാജസ്ഥാനെതിരെയുമാണ് മത്സരങ്ങൾ. 

ഒരു പറ്റം യുവ താരങ്ങളെ ഇത്തവണ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍.

ഡിസംബര്‍ പതിമൂന്നാം തീയതിയാണ് ഝാര്‍ഖണ്ഡിനെതിരായ ആദ്യ മത്സരം. രാജസ്ഥാനെതിരായ രണ്ടാം മത്സരം ഇരുപതാം തീയതിയും ആരംഭിക്കും. ഇതിനു പുറമെ 27-ാം തിയതി മുതല്‍ ഛത്തീസ്ഗഢിനെതിരെയും ജനുവരി മൂന്ന് മുതല്‍ ഗോവയ്‌ക്കെതിരെയും 10 മുതല്‍ സര്‍വീസസിനെതിരെയും 17 മുതല്‍ കര്‍ണാടകയ്‌ക്കെതിരെയും 24 മുതല്‍ പുതുച്ചേരിക്കെതിരെയുമാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍. 

കേരള ടീം: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്(വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി(ഫിറ്റ്നസ്)

നസീര്‍ മച്ചാന്‍(നിരീക്ഷകന്‍), ടിനു യോഹന്നാന്‍(മുഖ്യ പരിശീലകന്‍), മസ്ഹര്‍ മൊയ്ദു(സഹ പരിശീലകന്‍), രജീഷ് രത്‌നകുമാര്‍(സഹപരിശീകന്‍), വൈശാഖ് കൃഷ്ണ(ട്രെയിനര്‍), ഉണ്ണികൃഷ്ണന്‍ ആര്‍ എസ്(ഫിസിയോ), സജി സോമന്‍(വീഡിയോ അനലിസ്റ്റ്).