LogoLoginKerala

ഇന്നും നാളെയും മത്സരങ്ങളില്ല; ക്വാർട്ടർ പോരാട്ടങ്ങൾ ഡിസംബർ 9 മുതൽ

 
fifa
ഡിസംബർ 9ന് ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടും

ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചതോടെ ഇനി ബാക്കിയുള്ളത് എട്ട് ടീമുകൾ. വാശിയേറിയ ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ വമ്പൻ ടീമുകൾ പുറത്തേക്ക് പോകുന്നതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു.

അവസാന പ്രീക്വാർട്ടർ മത്സരങ്ങളിൽ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോയും സ്വിട്സർലാൻഡിനെ തകർത്ത് പോർച്ചുഗലും ക്വാർട്ടറിലേക്ക് കടന്നു. ഇതോടെ ക്വാർട്ടർ മത്സരങ്ങളുടെ ചിത്രം വ്യക്തമായി.

ഡിസംബർ 9ന് ആരംഭിക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ആദ്യ മത്സരത്തിൽ രാത്രി 8.30ന് ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടും. അന്ന് രാത്രി തന്നെ 12.30ന് നെതർലന്റ്സും അർജന്റീനയും തമ്മിലാണ് രണ്ടാം ക്വാർട്ടർ. ഡിസംബർ 10ന് നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ രാത്രി 8.30ന് മൊറോക്കോയും പോർച്ചുഗലും ഏറ്റുമുട്ടുമ്പോൾ അവസാന ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് രാത്രി 12.30ന് ഇംഗ്ലണ്ടിനെയും നേരിടും.

ക്വാർട്ടർ പോരാട്ടങ്ങൾ;

നെതർലന്റ്സ് vs അർജന്റീന
ഫ്രാൻസ് vs ഇംഗ്ലണ്ട്
ബ്രസീൽ vs ക്രൊയേഷ്യ
മൊറോക്കോ vs പോർച്ചുഗൽ