സ്വിസ്സിനെ തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ ലോകപ്പില്‍ സ്വിറ്റ്‌സെര്‍ലാന്‍ഡിനെ ഗോള്‍ മഴയില്‍ മുക്കി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മറുപടി നല്‍കിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം കളിക്കളത്തിലെത്തിയ ഗോണ്‍സാലോ റാമോസ് ഘത്തര്‍ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് സ്വന്തമാക്കി.
മത്സരത്തിന്റെ മുന്നേറ്റ നിരയില്‍ അത്ഭുത പ്രകടനം നടത്തിയ ഗോണ്‍സാലോ റോമോസ് തന്നെയാണ് പോര്‍ച്ചുഗലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചതെന്ന് നിസംശയം പറയാം. കളിയുടെ പതിനേഴാം മിനിറ്റിലാണ് താരത്തിന്റെ ആദ്യ ഷോട്ട്. റോമോസിന്റെ ഇടങ്കാലിലൂടെ ഷോട്ടുകള്‍ പായുകയായിരുന്നു. തുടര്‍ന്ന് 51, 67 മിനിറ്റുകളിലായി അടുത്ത ഗോള്‍ വല കുലുക്കി. മത്സരത്തില്‍ ഹാട്രിക് ഗോള്‍ നേടി ഗാണ്‍സാലോ റാമോസ് വിജയസിംഹാസനത്തില്‍ ഏറിയപ്പോള്‍ പറങ്കിപ്പടയ്ക്ക് വേണ്ടി ഗുറെയ്‌റോ, റാഫേല്‍, ലിയോ എന്നിവരും ഗോള്‍ വല കുലുക്കി.
എന്നാല്‍ രണ്ടാം പകുതിയില്‍ സ്വിസ്സ് പട ഒേരു ഗോള്‍ തിരിച്ചടിച്ചു. പ്രതിരോധതാരം മാനുവല്‍ അകാന്‍ജിയാണ് ഗോള്‍ വലകുലുക്കിയത്. 58-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ആദ്യ പകുതിയില്‍ സ്വിസ്സ് പ്രതിരോധ മതില്‍ തീര്‍ത്തെങ്കിലും മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്ക് പകരം വന്ന ഗോണ്‍സോലോ ഗോള്‍ വല കുലുക്കി. കളിയുടെ 73ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിനെ പിന്‍വലിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൊണ്ടുവന്നു. 84-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
ആറു ഗോള്‍ സ്വന്തമാക്കി പോര്‍ച്ചുഗല്‍ താരപ്രൗഢിയോടെ കോര്‍ട്ടറിലേക്ക് കടന്നു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ 1966ന് ശേഷം ഇതാദ്യമായിട്ടാണ് പോര്‍ച്ചുഗല്‍ നാലിലധികം ഗോളുകള്‍ സ്വന്തമാക്കുന്നത്. പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൊറോക്കയൊണ് എതിരാളികള്‍.
Content Highlights - Qatar World Cup, Portugal VS Switzerland