LogoLoginKerala

ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി പെപെ

 
pepe
ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരമെന്ന റെക്കോർഡ് മുൻ കാമറൂൺ താരമായ റോജർ മില്ലയുടെ പേരിലാണ്

ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ്  സ്വന്തമാക്കി പോർച്ചുഗീസ് താരം പെപെ. ഫിഫ ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരനായും താരം മാറി. പോർച്ചുഗീസ് സൂപ്പർ താരവും സുഹൃത്തുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡാണ് താരം മറികടന്നത്.

ഫിഫ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരമെന്ന റെക്കോർഡ് മുൻ കാമറൂൺ താരമായ റോജർ മില്ലയുടെ പേരിലാണ്. 1994 ലോകകപ്പിൽ റഷ്യയ്‌ക്കെതിരെ സ്‌കോർ ചെയ്യുമ്പോൾ മില്ലയുടെ പ്രായം 42 വയസും 39 ദിവസവുമായിരുന്നു. മില്ലയ്ക്ക് പിന്നിലായാണ് 39 വയസും 283 ദിവസവും പ്രായമുള്ള പെപെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ  കളിക്കാരനായി മാറിയത്.

ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ റൊണാൾഡോയുടെ അഭാവത്തിൽ പെപ്പെയാണ് ടീമിനെ നയിച്ചത്. സ്വിറ്റ്‌സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. 33ആം മിനിറ്റിലായിരുന്നു പെപെയുടെ തകർപ്പൻ ഹെഡ്ഡർ ഗോൾ പിറന്നത്. അതേസമയം 2008 യൂറോയിൽ സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിന് ശേഷം ഇതാദ്യമായാണ് റൊണാൾഡോ ഒരു പ്രധാന ടൂർണമെന്റ് മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിക്കാഞ്ഞത്.