'കേരളത്തിന് നന്ദി' പറഞ്ഞ് നെയ്മർ ; മലയാളികൾക്ക് ഇത് അഭിമാന നിമിഷം !
നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്
ഖത്തർ : ഖത്തർ ലോകകപ്പ് ആവേശം ലോകമെങ്ങും ആഘോഷിക്കെ കേരളത്തിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍ സൂപ്പർ താരം നെയ്മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
"ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം" ഇന്ത്യ നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ അദീബ് നാട്ടില്‍ നിന്ന് പകര്‍ത്തിയതാണ് നെയ്മർ പങ്കുവെച്ച ചിത്രം . അദീബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ബ്രസീല്‍ ഫാന്‍സ് വഴി നെയ്മറില്‍ എത്തുകയായിരുന്നു. ചിത്രം വൈറലായതോടെ അദീബും നാട്ടില്‍ താരമായി. നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന അദീബിന്റേയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ തോറ്റത്. എക്‌സ്ട്രാ ടൈമില്‍ നെയ്മര്‍ ബ്രസീലിനായി വല കുലുക്കിയെങ്കിലും പെറ്റ്‌കോവിച്ചിന്റെ ലോങ് റേഞ്ചറിലൂടെ ക്രൊയേഷ്യ സമനില പിടിച്ചെങ്കിലും പിന്നാലെ ഷൂട്ടൗട്ടില്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞു.