LogoLoginKerala

ക്രൊയേഷ്യയെ സമനിലയിൽ പൂട്ടി മൊറോക്കോ

 
moroco
ലോക റാങ്കിംഗിൽ 12ആമതുള്ള ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം അടക്കം പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനില പിടിച്ചത്

ത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ സമനിലയിൽ പൂട്ടി മൊറോക്കോ. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചു. ലോക റാങ്കിംഗിൽ 12ആമതുള്ള ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം അടക്കം പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനില പിടിച്ചത്.

പന്തടക്കത്തിൽ മികച്ചുനിന്ന ക്രൊയേഷ്യയ്ക്ക് മൊറോക്കോ പ്രതിരോധത്തെ മറികടന്നു ഗോൾ നേടാനായില്ല. കളിയുടെ ഒരു ഘട്ടത്തിൽ പോലും ഡിഫൻസീവ് ഷേപ്പ് കൈമോശം വരാതെ സൂക്ഷിച്ച മൊറോക്കോ ക്രൊയേഷ്യൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. ഇതിനിടെ വീണു കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്കിലൂടെ ക്രൊയേഷ്യയെ വിറപ്പിക്കാനും മൊറോക്കോയ്ക്ക് സാധിച്ചു. ക്രൊയേഷ്യ അഞ്ച് തവണ ഗോളിലേക്ക് ലക്ഷ്യം വച്ചപ്പോൾ മൊറോക്കോ എട്ട് തവണയാണ് ഷോട്ട് ഉതിർത്തത്.