നേർക്കുനേർ പോരാട്ടത്തിന് മെസ്സിയും റൊണാൾഡോയും ഇന്നിറങ്ങും
Thu, 19 Jan 2023

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഇന്ന് നേർക്കുനേർ പോരാട്ടത്തിന് ഉറങ്ങുകയാണ്. രാത്രി 10.30ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ പരിപാടിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ സൗദി ഓൾ സ്റ്റാർ 11ന് പാരീസ് സെന്റ് ജെർമെയ്ൻ നേരിടും.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സൂപ്പർ താരങ്ങൾ കളിക്കളത്തിൽ കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്. യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് എത്തിയ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റ മത്സരം കൂടിയാണ്.