LogoLoginKerala

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ചരിത്രനേട്ടം; ഇന്ത്യയുടെ മണിക ബത്രയ്ക്ക് വെങ്കലം

 
manika
ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്

ഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വെങ്കല മെഡല്‍. ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മണിക ബത്ര. ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ ഹിന ഹയാതയെ 4-2 എന്ന സ്കോറിന് മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.

മുൻ പുരുഷ സിംഗിൾസ് താരം ചേതൻ ബബൂറാണ് ഏഷ്യൻ കപ്പിൽ മെഡൽ നേടിയിരുന്ന ഏക ഇന്ത്യൻ ടേബിൾ ടെന്നീസ് താരം. 1997-ൽ വെള്ളിയും 2000-ൽ വെങ്കലവും ബബൂർ സ്വന്തമാക്കിയിട്ടുണ്ട്. 

ലോകറാങ്കിങ്ങില്‍ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോകോത്തര താരങ്ങളായ ചെന്‍ സിംഗ്‌ടോങിനെയും, ചെൻ സു-യുനെയും, ഹിന ഹയാതയെയും മറികടന്നാണ് മണിക ബത്രയുടെ വെങ്കല നേട്ടം. മൂന്ന തവണ ഏഷ്യന്‍ ചാമ്പ്യനായിരുന്നു ഹിന ഹിയാതയെ മികച്ച പ്രകടനത്തിലൂടെ കീഴടക്കുകയായിരുന്നു.



നേരത്തെ ലോക ഏഴാം നമ്പർ താരം ചൈനയുടെ ചെൻ സിംഗ്‌ടോങ്ങിനെതിരെ തകർപ്പൻ വിജയം നേടിയാണ് ഇന്ത്യൻ താരം ടൂർണമെന്റിന് തുടക്കമിട്ടത്. ആദ്യ റൗണ്ട് മത്സരത്തിൽ 4-3ന് വിജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിൾസ് ക്വാർട്ടറിൽ ലോക 23-ാം നമ്പർ താരം ചെൻ സു യുവിനെ കഠിനമായ പോരാട്ടത്തിൽ 4-3ന് പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ച ബത്രയ്ക്ക് സെമിയിൽ മിമ ഇറ്റോയോട് തോറ്റ് ഫൈനൽ കാണാതെ പുറത്താവേണ്ടി വന്നു.