ലുലു ഫുട്‌ബോള്‍ ലീഗിന് തലസ്ഥാനത്ത് ആവേശോജ്വലമായ തുടക്കം
ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും മഞ്ഞപ്പടയും തമ്മില്‍ ഏറ്റുമുട്ടി
ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സി കെ വിനീത്, റിനോ ആന്റോ, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.കെ പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് ലുലു ഫുട്‌ബോള്‍ ലീഗ് ട്രോഫി പ്രകാശനം ചെയ്തു.
ലീഗ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ആദ്യ മത്സരത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ടീമായ കേസരി എഫ്‌സിയും, മഞ്ഞപ്പട എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടി. മത്സരത്തിലെ വിജയികള്‍ക്ക് ആകെ ഒരു ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക.
രഘുചന്ദ്രന്‍ നായര്‍, മാച്ച് ബോള്‍ ലുലു മാള്‍ ചീഫ് എഞ്ചിനീയര്‍ സുദീപിനും ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബിനുമായി കൈമാറി. ലീഗിന് മുന്നോടിയായി മാളിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ അരീനയില്‍ ഒരുക്കിയ ലുലു എസ്റ്റേഡിയോ ടര്‍ഫിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കമ്മീഷണര്‍ ഡി കെ പ്രിഥിരാജ് നിര്‍വ്വഹിച്ചു. ഫുട്‌ബോള്‍ ലീഗിനായി കേരളത്തിലെ മാള്‍ കേന്ദ്രീകരിച്ച് ടര്‍ഫൊരുക്കുന്നത് സമീപകാലത്ത് ഇതാദ്യമായിട്ടാണ്.