LogoLoginKerala

അവസാനനിമിഷം പെനാൽറ്റി വഴങ്ങി തോൽവി ഏറ്റുവാങ്ങി ജംഷദ്പൂർ

 
atk
മത്സരത്തിന്റെ 89ആം മിനുട്ടിൽ ജംഷദ്പൂർ ക്യാപ്റ്റൻ പീറ്റർ ഹാർട്ലി സമ്മാനിച്ച പെനാൽറ്റിയിലാണ് മോഹൻ ബഗാൻ വിജയിച്ചു കയറിയത്

എസ്എല്ലിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങി ജംഷദ്പൂർ എഫ് സി. ഇന്ന് നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഒരു ഗോളിനായിരുന്നു ജംഷദ്പൂരിന്റെ തോൽവി. മത്സരത്തിന്റെ 89ആം മിനുട്ടിൽ ജംഷദ്പൂർ ക്യാപ്റ്റൻ പീറ്റർ ഹാർട്ലി സമ്മാനിച്ച പെനാൽറ്റിയിലാണ് മോഹൻ ബഗാൻ വിജയിച്ചു കയറിയത്. കിക്ക്‌ എടുത്ത എടികെ താരം ഹ്യുഗോ ബൗമസ് പെനാൽറ്റി ലക്ഷ്യം കണ്ടു.


മത്സരത്തിൽ എടികെക്ക് തന്നെയായിരുന്നു മുൻതൂക്കം. എടികെ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതും മത്സരത്തിൽ കണ്ടു. ഗോൾരഹിത സമനിലയിലേക്ക് പോകുകയായിരുന്ന മത്സരത്തിൽ അനാവശ്യമായ ഫൗൾ വഴങ്ങിയതാണ് ജംഷദ്പൂരിന് വിനയായത്. ഫൗൾ ചെയ്ത ഹാർട്ലി രണ്ടാം മഞ്ഞ കാർഡും കണ്ട് ചുവപ്പ് കാർഡ് നേടി പുറത്തായി. 

ജയത്തോടെ 19 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ നാല് പോയിന്റ് മാത്രമുള്ള ജംഷദ്പൂർ പത്താം സ്ഥാനത്ത് തുടരുകയാണ്.