LogoLoginKerala

കതിരൂരിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശ ലഹരിയിലാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി

 
Sunil chethri
കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയായ F13ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാനാണ് ഛേത്രി കതിരൂരിലെത്തിയത്

കണ്ണൂര്‍:  ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം സുനില്‍ ഛേത്രി കണ്ണൂര്‍ ജില്ലയിലെ കതിരൂരിലെത്തി. കായിക മികവിന്റെ മേഖലയില്‍ തിളങ്ങാനുള്ള ഭാവി താരങ്ങളെ വാര്‍ത്തെടുക്കാന്‍ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയായ F13ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാനാണ് ഛേത്രി കതിരൂരിലെത്തിയത്. കതിരൂര്‍ സ്‌റ്റേഡിയത്തില്‍ നാല് മണിക്കാണ്  ഉദ്ഘാടനം നടന്നത്.

ഇന്ത്യന്‍ ഫുട്‌ബോളിലെ അഭിമാന താരമായ സുനില്‍ ഛേത്രിയെ കാണാന്‍ നിരവധി ആളുകള്‍ കതിരൂരില്‍ എത്തിചേര്‍ന്നു. കാല്‍പന്തിനെ നെഞ്ചിലറ്റി ആരാധിക്കുന്ന കതിരൂരിലെ ആളുകള്‍ സുനില്‍ ഛേത്രിയെ ആഘോഷമായി തന്നെയാണ് വരവേറ്റതും. ചടങ്ങില്‍ ഫുട്‌ബോള്‍ താരമായ സി കെ വിനീത്, മുഹമ്മദ് റാഫി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.