LogoLoginKerala

ഗുവാഹത്തി ഏകദിനം; കോലിയുടെ മിന്നുന്ന സെഞ്ച്വറി മികവിൽ ഇന്ത്യക്ക് തകർപ്പൻ ജയം

 
Kohli
ഗുവാഹത്തി: ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 67  റണ്‍സിന് ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. മൂന്നാമനായി ഇറങ്ങിയ വീരാട് കോലിയുടെ മിന്നുന്ന സെഞ്ചറിയുടെ മികവില്‍ 374 റണ്‍സ് എന്ന മികച്ച വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് 50 ഓവറില്‍ 306 റണ്‍സ് മാത്രമാണ് നേടാനായത്. ഇതിനിടയില്‍ എട്ട് വിക്കറ്റും നഷ്ടമായി. ക്യാപ്റ്റന്‍ ദസുന്‍ ശനക 88  ബോളില്‍ 108 റണ്‍സ് നേടി ടോപ് സ്‌കോററായി. ഓപണര്‍ പതും നിസ്സങ്ക 80 പന്തില്‍ 72 റണ്‍സും ദനജ്ഞയ ഡി സില്‍വ 40പന്തില്‍ 47 റണ്‍സും നേടി. ഇന്ത്യക്കായി ഓപണറായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മ 67 ബോളില്‍ 83 റണ്‍സും ശുഭ്മാന്‍ ഗില്ല് 60 ബോളില്‍ 70 റണ്‍സും നേടി മികച്ച തുടക്കം നല്‍കി. ശ്രേയസ് അയ്യര്‍ (28), കെ എല്‍ രാഹുല്‍ (39), ഹര്‍ദിക് പാണ്ഡ്യ (14), അക്സര്‍ പട്ടേല്‍ (9) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. നാല് റണ്‍സുമായി മുഹമ്മദ് ഷമിയും ഏഴ് റണ്‍സ് നേടി മുഹമ്മദ് സിറാജും പുറത്താകാതെ നിന്നു.