LogoLoginKerala

സീനിയർ താരങ്ങൾ തിരിച്ചെത്തിയിട്ടും ബംഗ്ലാദേശിന് മുന്നിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

 
bangla
പുറത്താകാതെ 39 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സ് നേടിയ മെഹ്ദി ഹസനാണ് കടുവകളുടെ വിജയശില്പി 

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി. ഇന്ത്യ ഉയർത്തിയ 187 റൺസ് എന്ന വിജയ ലക്ഷ്യം ആതിഥേയരായ കടുവകൾ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാല് ഓവർ ശേഷിക്കെ ആയിരുന്നു ബംഗ്ലാദേശ് വിജയം. പുറത്താകാതെ 39 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സ് നേടിയ മെഹ്ദി ഹസന്റെയും 11 പന്തില്‍ രണ്ട് ഫോറടക്കം 10 റണ്‍സ് നേടിയ മുസ്തഫിസുര്‍ റഹ്മാന്റെയും ചെറുത്തുനിൽപ്പാണ് ബംഗ്ലാദേശിന്‌ വിജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 1-0ന് ബംഗ്ലാദേശ് മുന്നിലെത്തി 

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് എല്ലാവരും പുറത്തായി. സീനിയര്‍ താരങ്ങള്‍ ഉൾപ്പടെയുള്ളവർ കുറഞ്ഞ സ്‌കോറിൽ പുറതെയപ്പോൾ അര്‍ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ച രാഹുല്‍ 73 പന്തില്‍ നിന്ന് 70 റണ്‍സ് എടുത്തു. ഓപ്പണർ ശിഖർ ധവാൻ 7 റൺസ് മാത്രം എടുത്ത് ഹസൻ മിറാസിന്റെ ബൗളിൽ പുറത്ത് ആയി. ഇതിനു പിന്നാലെ ഷാകിബിന്റെ പന്തിൽ 9 റൺസ് എടുത്ത കോഹ്ലിയും പുറത്തായി. 27 റൺസ് എടുത്ത രോഹിതും ഷാകിബിന്റെ പന്തിൽ പുറത്തായി. ശ്രേയസ് (24), വാഷിങ്ടൺ സുന്ദർ (19) ഷഹബാസ് (0), താക്കൂർ (2), ചാഹർ (0), സിറാജ് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. 10 ഓവറില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് എടുത്ത ഷാക്കിബ് അല്‍ ഹസനാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്. ഇബൊദത്ത് ഹൊസൈനുൻ 8.2 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കട്ടും സ്വന്തമാക്കി.   

മറുപടി ബാറ്റിങ്ങിൽ 187 റൺസിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് വേണ്ടി 63 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 41 റണ്‍സ് നേടി ക്യാപ്റ്റൻ ലിറ്റോൺ ദാസ് തിളങ്ങി. ഷാക്കിബ് അല്‍ ഹസന്‍ 29ും മുഷ്ഫിഖുറഹീം 18ഉം റണ്‍സെടുത്തു. 14 റണ്‍സ് വീതമെടുത്ത അനാമുല്‍ ഹഖും മഹ്മദുളളയുമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജാണ് ബൗളിംഗില്‍ തിളങ്ങിയത്. സിറാജ് 10 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അരങ്ങേറ്റ താരം കുല്‍ദീപ് സെൻ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. ദീപക് ചഹറും ഷാര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും സ്വന്തമാക്കി.