പുതു ചരിത്രം കുറിച്ച് ഇന്ത്യ; പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടി
Jan 29, 2023, 22:02 IST

പൊച്ചെഫ്‌സ്ട്രൂം: പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം ചൂടി. ഇതോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് കൗമാരപ്പട. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.