LogoLoginKerala

മോശം കാലാവസ്ഥ; ഇന്ത്യ – ന്യൂസിലന്‍ഡ് രണ്ടാം ടി20യും മുടങ്ങിയേക്കും

 
ind
മത്സരദിനമായ ഞായറാഴ്ച ബേ ഓവലിലും പരിസരങ്ങളിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്

ന്ത്യ – ന്യൂസിലന്‍ഡ് രണ്ടാം ടി20യും മഴയിൽ മുങ്ങുമെന്ന് റിപ്പോർട്ടുകൾ. മത്സരദിനമായ ഞായറാഴ്ച ബേ ഓവലിലും പരിസരങ്ങളിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. 15-21 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരിക്കും താപനില. മേഘാവൃതമായ ആകാശവും രാവിലെ മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. 

പ്രാദേശിക സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ന്യൂസിലന്‍ഡില്‍ ആരംഭിക്കുന്നത്. രാവിലെ കൂടാതെ ഉച്ചയ്ക്കും വൈകീട്ടും മഴ പ്രവചിച്ചിട്ടുള്ളത് മത്സരം വൈകാന്‍ ഇടയാക്കിയേക്കും. വെല്ലിങ്ടണിലെ ആദ്യ ടി20യും കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ബേ ഓവലിലെ ടി20കളിലെല്ലാം വിജയിച്ചിട്ടുള്ളത്.