LogoLoginKerala

ഐ പി എല്‍ താരലേലം കൊച്ചിയില്‍; കേരളത്തില്‍ ഇതാദ്യമായി

 
IPL
2022ലെ സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്നതുകൊണ്ട് ഇത്തവണ ഒറ്റ ദിവസത്തെ മിനി ലേലമായിരിക്കും നടക്കുകയെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നതിനുള്ള ലേലം കൊച്ചിയില്‍ വച്ച് നടക്കും. ഇതാദ്യമായിട്ടാണ് താരലേലം കേരളത്തില്‍ വച്ച് നടക്കുന്നത്. ഡിസംബര്‍ 23നാണ് ലേലം നടക്കുക.

ലീഗിലെ പത്ത് ടീമുകള്‍ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. 2022ലെ സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്നതുകൊണ്ട് ഇത്തവണ ഒറ്റ ദിവസത്തെ മിനി ലേലമായിരിക്കും നടക്കുകയെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചു. ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം ഏതൊക്കെ താരങ്ങളെ റിലീസ് ചെയ്യണമെന്നതിനെ കുറിച്ചുള്ള തിരക്കേറിയ ചര്‍ച്ചകളിലാണ് ടീമുകള്‍.

താരലേലത്തിന് ആതിഥേയത്വം വഹിക്കാന്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്‍, ബെംഗളൂരു, ന്യൂഡല്‍ഹി, മുംബൈ, ഹൈദരബാദ്, എന്നിവിടങ്ങളും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ കൊച്ചിയെ തെരെഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, ടീമുകള്‍ക്ക് മുന്‍ ലേല തുകയില്‍ മിച്ചം വന്ന പണത്തിനും അവര്‍ ഒഴിവാക്കുന്ന കളിക്കാരുടെ മൂല്യത്തിനും പുറമേ ഇത്തവണത്തെ ലേലത്തില്‍ ഓരോ ടീമിനും അഞ്ചു കോടി അധികമായി ചിലവഴിക്കാനും ബിസിസി ഐ അനുമതി നല്‍കിയിട്ടുണ്ട്.

Content Highlights - IPL Auction set for December 23rd in Kochi