ഐലീഗിൽ മുഹമ്മദൻസിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം നേടി ഗോകുലം കേരള
Nov 13, 2022, 00:30 IST
മഞ്ചേരി: ഐ ലീഗ് ഫുട്ബാളിൽ ഗോകുലത്തിന് ജയത്തോടെ തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അൻപത്തിയൊമ്പതാം മിനിറ്റിൽ അഗസ്റ്റെ ജൂനിയർ ഗോകുലം കേരള എഫ്‌സിക്കായി ഗോൾ നേടി.
ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള പുതിയ സീസണിൽ ഇറങ്ങിയിരിക്കുന്നത്. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവക്ക് കീഴില്‍ ജയത്തോടെ തുടങ്ങാനായത് മുൻ ചാമ്പ്യന്മാർക്ക് കരുത്തേകും. ഈ മാസം 18ന് ഐസ്വാൾ എഫ്.സിയുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.