LogoLoginKerala

ആ ഗോൾ ബ്രൂണോയുടെത്; ഔദ്യോഗിക സ്ഥിരീകരണവുമായി ഫിഫ

 
head

ന്നലെ പോർച്ചുഗൽ-ഉറുഗ്വേ മത്സരത്തിൽ പോർച്ചുഗൽ രണ്ടു ഗോളിന് വിജയിച്ച് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചതിനു പിന്നാലെ പോർച്ചുഗലിന്റെ ആദ്യ ഗോൾ റൊണാൾഡോയുടേതാണോ ബ്രൂണോയുടേതാണൊ എന്നുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചയായിരുന്നു. എന്നാൽ തർക്കങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട് ഫിഫയുടെ ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നിരിക്കുകയാണ്. ഫിഫ അഡിഡാസിന്റെ ടെക്നോളജി വെച്ച് പരിശോധിച്ചെന്നും റൊണാൾഡോ ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് തൊട്ടില്ല എന്നും ഫിഫ വ്യക്തമാക്കി. 

നിർണായക മത്സരത്തിൽ 54 ആം മിനിറ്റിൽ പോർച്ചുഗൽ നേടിയ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷിച്ചിരുന്നു. ബ്രൂണോയുടെ ക്രോസ് റൊണാൾഡോ ഹെഡ് ചെയ്ത് വലയിലാക്കിയതായാണ് ആദ്യം ഏവരും കരുതിയത്. എന്നാൽ റൊണാൾഡോക്ക് ടച്ച് ഉണ്ടെന്ന് റീപ്ലേകളിൽ വ്യക്തമായില്ല. തുടർന്നാണ് മത്സരത്തിനിടെ തന്നെ ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റേതായി ഫിഫ സ്ഥിരീകരിച്ചത്. 

അഡിഡാസിന്റെ അൽ റിഹ്‌ല ഒഫീഷ്യൽ മാച്ച് ബോളിൽ സ്ഥാപിച്ചിട്ടുള്ള കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധന നടത്തിയത് എന്നും കളിയിലെ ഓപ്പണിംഗ് ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തിൽ തൊട്ടതായി കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നും ഫിഫ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.