LogoLoginKerala

വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവുമായി ഗോള്‍ പദ്ധതി

 
Goal
കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സഹല്‍ മുഖ്യാതിഥി ആയിരിക്കും. അഞ്ച് ലക്ഷം വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് മുന്‍നിരയിലേക്ക് എത്തിക്കുക എന്നതാണ് ഗോള്‍ പദ്ധതിയുടെ ലക്ഷ്യം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനായി തയ്യാറാക്കിയ ഗോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് നടക്കും. കടയിരിപ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പദ്ധതിയുടെ കിക്കോഫ് നിര്‍വഹിക്കും. കുന്നത്ത്‌നാട് എം എല്‍ എ  പി വി ശ്രീനിജന്‍ ചടങ്ങില്‍ അധ്യക്ഷനാവും. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സഹല്‍ മുഖ്യാതിഥി ആയിരിക്കും. അഞ്ച് ലക്ഷം വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് മുന്‍നിരയിലേക്ക് എത്തിക്കുക എന്നതാണ് ഗോള്‍ പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ പരിഗണന നല്‍കും. അഞ്ച് വയസു മുതലായിരിക്കും പരിശീലനം നല്‍കുക. ഇതില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കും. നിലവില്‍ കിക്കോഫ് എന്ന പേരില്‍ പരിശീലന പരിപാടി കായിക വകുപ്പിന് കീഴില്‍ നടക്കുന്നുണ്ട്. ആ പദ്ധതിയെ ഗോള്‍ പദ്ധതിയില്‍ ലയിപ്പിച്ച് വിപുലമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.