LogoLoginKerala

ഖത്തർ ലോകകപ്പിനുള്ള ജർമൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

 
germany

ത്തർ ലോകകപ്പിനുള്ള ജർമൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പരിശീലകനായ ഹാൻസി ഫ്ലിക്ക്. പരിചയസമ്പന്നരായ മുതിർന്ന താരങ്ങൾക്കും അതിനൊപ്പം തന്നെ യുവനിരക്കും പ്രാധാന്യം നൽകുന്ന സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൊറൂസിയ ഡോർട്മുണ്ടിന്റെ പതിനേഴു വയസ്സുകാരൻ യൂസഫ മൗകൗക ടീമിലിടം പിടിച്ചിട്ടുണ്ട്.


2014 ലോകകപ്പിലെ വിജയഗോൾ നേടിയ മരിയോ ഗോട്സെ ടീമിൽ ഇടം പിടിച്ചപ്പോൾ മാറ്റ് ഹമ്മൽസ്, റോബിൻ ഗോസെൻസ് എന്നിവരെ ഒഴിവാക്കി. ഗോട്സെക്കൊപ്പം മാനുവൽ ന്യൂയർ, ടെർ സ്റ്റീഗൻ, റുഡിഗർ, ഗുൻഡോഗൻ, കിമ്മിച്ച്, മുള്ളർ തുടങ്ങിയ പരിചയസമ്പന്നരായ മുതിർന്ന താരങ്ങളുമുണ്ട്. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ സാന്നിധ്യമാണ് ടീമിന്റെ മുതൽക്കൂട്ടെന്ന് തന്നെ പറയാം.


ജർമൻ സ്‌ക്വാഡ് 

ഗോൾകീപ്പർമാർ: മാനുവൽ ന്യൂയർ (ബയേൺ മ്യൂണിക്ക്), മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ (ബാഴ്സലോണ), കെവിൻ ട്രാപ്പ് (ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ട്)

ഡിഫൻഡർമാർ: തിലോ കെഹ്‌റർ (വെസ്റ്റ് ഹാം), ഡേവിഡ് റൗം (ലീപ്‌സിഗ്), അന്റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്), നിക്ലാസ് സുലെ (ബൊറൂസിയ ഡോർട്ട്മുണ്ട്), മത്തിയാസ് ജിന്റർ (ഫ്രീബർഗ്), നിക്കോ ഷ്‌ലോട്ടർബെക്ക് (ബൊറൂസിയ ഡോർട്ട്മുണ്ട്), ലൂക്കാസ് ക്ലോസ്റ്റർമാൻ (ലീപ്‌സിഗ്), ക്രിസ്റ്റ്യൻ ഗുണ്ടർ (ഫ്രീബർഗ്), ആർമെൽ ബെല്ല കൊട്ട്ചാപ്പ് (സൗത്താംപ്ടൺ)

മിഡ്ഫീൽഡർമാർ: ജോഷ്വ കിമ്മിച്ച് (ബയേൺ മ്യൂണിക്ക്), ലിയോൺ ഗൊറെറ്റ്‌സ്‌ക (ബയേൺ മ്യൂണിക്ക്), ജമാൽ മുസിയാല (ബയേൺ മ്യൂണിക്ക്), തോമസ് മുള്ളർ (ബയേൺ മ്യൂണിക്ക്), ഇൽകെ ഗുണ്ടോഗൻ (മാഞ്ചസ്റ്റർ സിറ്റി), ജോനാസ് ഹോഫ്‌മാൻ (ഗ്ലാഡ്ബാഷ്), മരിയോ ഗോട്സെ (ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ട്), ജൂലിയൻ ബ്രാൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്), കൈ ഹാവെർട്സ് (ചെൽസി)

ഫോർവേഡുകൾ: സെർജ് ഗ്നാബ്രി (ബയേൺ മ്യൂണിക്ക്), ലെറോയ് സാനെ (ബയേൺ മ്യൂണിക്ക്), കരിം അഡെയെമി (ബൊറൂസിയ ഡോർട്ട്മുണ്ട്), നിക്ലാസ് ഫുൾക്രഗ് (വെർഡർ ബ്രെമെൻ), യൂസൗഫ മൗക്കോക്കോ (ബൊറൂസിയ ഡോർട്ട്മുണ്ട്)