LogoLoginKerala

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ ബാവുമയ്ക്കെതിരെ തുറന്നടിച്ച് മുൻ താരം

 
bavuma

സൂപ്പർ 12 ഘട്ടത്തിൽ നെതർലൻഡ്സിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ സെമി കാണാതെ അപ്രതീക്ഷിതമായി പുറത്തായതിനു പിന്നാലെ ടീമിനെതിരെ വിമർശനങ്ങളുയർന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രശ്‌നമെന്നാണ് ടോം മൂഡിയുടെ വിലയിരുത്തൽ. ഓപ്പണിംഗില്‍ ബാവുമയുടെ കളി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രകടനങ്ങളെ സ്വാധീനിച്ചു. ബാവുമയെക്കാള്‍ മികച്ച താരങ്ങള്‍ പുറത്തുണ്ടായിരുന്നെന്നും മൂഡി തുറന്നടിച്ചു. 

”സംശയമില്ല. അതാണ് ടീമിലെ പ്രശ്‌നം. മികച്ച ഫോമിലുള്ള മറ്റ് താരങ്ങള്‍ ബെഞ്ചിലിരിക്കുന്നു. അവരാണ് കളിക്കേണ്ടിയിരുന്നത്. അത് ചര്‍ച്ചയാവണം. കാരണം, മുന്‍ നിരയില്‍ ഫോമൗട്ടായ ഒരു താരത്തെ തുടര്‍ന്ന് കളിപ്പിക്കാനാവില്ല. ടീമിലെ മറ്റ് താരങ്ങള്‍ ഇത് മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്’ മൂഡി പറഞ്ഞു.

33 ടി-20 മത്സരങ്ങളില്‍ 22.67 ശരാശരിയും 116.08 സ്‌ട്രൈക്ക് റേറ്റും സൂക്ഷിച്ച് 635 റണ്‍സാണ് ബാവുമ നേടിയിരിക്കുന്നത്. ലോകകപ്പിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 11.90 ശരാശരിയില്‍ 70 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.