LogoLoginKerala

ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

 
england

ത്തർ ലോകകപ്പിനുള്ള 26 അംഗ ഇംഗ്ലണ്ട് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. ടോട്ടനത്തിൻ്റെ ഹാരി കെയിൻ ആയിരിക്കും ഇംഗ്ലണ്ട് ടീമിന്റെ നായകൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്ന ഉശിരൻ ടീമിനെയാണ് സൗത്ത്ഗേറ്റ് തെരഞ്ഞെടുത്തത്. പരുക്കേറ്റ റീസ് ജെയിംസും ബെൻ ചിൽവെലും ടീമിൽ ഉൾപ്പെട്ടില്ല. താമി എബ്രഹാം, ജേഡൻ സാഞ്ചോ എന്നിവരും സ്‌ക്വാഡിലില്ല.


ഇറാൻ, അമേരിക്ക, വെയ്ൽസ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 21ന് ഇറാനുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. 25ന് അമേരിക്കയെയും 29ന് വെയിൽസിനെയും ഇംഗ്ലണ്ട് നേരിടും. 

ഇംഗ്ലണ്ട് സ്‌ക്വാഡ് 

ഗോൾകീപ്പർമാർ: ജോർഡൻ പിക്‌ഫോർഡ്, ആരോൺ രാംസ്‌ഡേൽ, നിക്ക് പോപ്

പ്രതിരോധനിര: കിരയൻ ട്രിപ്പർ, ട്രെൻഡ് അലക്‌സാണ്ടർ-അർനോൾഡ്, കെയിൽ വാക്കർ, ബെഞ്ചാമിൻ വൈറ്റ്, ഹാരി മഗ്വയർ, ജോൺ സ്റ്റോൺസ്, എറിക് ഡയർ, കോണോർ കോഡി, ലുക് ഷാ

മധ്യനിര: ഡെക്ലൻ റൈസ്, ജൂഡ് ബെല്ലിങ്ങ്ഹാം, കാൽവിൻ ഫിലിപ്‌സ്, ജോർദാൻ ഹെൻഡേർസൺ, കോണർ ഗല്ലാഹർ, മേസൻ മൗണ്ട്

മുന്നേറ്റനിര: ഹാരി കെയിൻ, കാലം വിൽസൺ, മാർക്കസ് റാഷ്ഫോർഡ്, റഹീം സ്റ്റെർലിങ്ങ്, ബുകായോ സാക, ഫിൽ ഫോഡൻ, ജാക് ഗ്രീലിഷ്, ജെയിംസ് മാഡിസൺ