പുറത്തായെങ്കിലും ബ്രസീല്‍ ഒന്നാമത് തന്നെ, അര്‍ജന്റീനയ്ക്ക് രണ്ടാംസ്ഥാനം മാത്രം

ആവേശകരമായ ലോകകപ്പിപ്പ് ഫൈനല്‍മത്സരത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിങ്ങില്‍ ഒന്നാമത് ബ്രസീല്‍ തന്നെ. ബ്രസീല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് അര്‍ജന്റീന.
ഒരു സ്ഥാനം കടന്ന് ഫ്രാന്‍സ് മൂന്നിലേക്ക് മുന്നേറിയപ്പോള്‍ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതര്‍ലന്‍ഡ്സ് ആറാം സ്ഥാനത്തുമാണ്.
റാങ്കിങ്ങില്‍ വന്‍ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ഇത്തവണ ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടിലെത്തി. പോര്‍ച്ചുഗല്‍ ഒന്‍പതില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ സ്പെയിനിന് 10ാം സ്ഥാനവുമാണുള്ളത്.