LogoLoginKerala

വാർ മോണിറ്ററിൽ കലിപ്പ് തീർത്ത് കവാനി; കനത്ത നടപടിക്കൊരുങ്ങി ഫിഫ

 
cavani
മത്സരം കഴിഞ്ഞു ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ വാർ മോണിറ്റർ തള്ളിയിട്ടാണ് കവാനി കളം വിട്ടത്

നോക്ക് ഔട്ട് റൗണ്ടിൽ കടക്കാതെ ഉറുഗ്വേ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഉറുഗ്വേ താരം കുരുക്കിൽ. കളി ജയിച്ചിട്ടും നോക്ക് ഔട്ടിൽ പ്രവേശിക്കാനാവാതെ വന്നതോടെ ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനി കലിപ്പ് തീർത്തത് വാർ മോണിറ്ററിൽ. മത്സരം കഴിഞ്ഞു ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ വാർ മോണിറ്റർ തള്ളിയിട്ടാണ് കവാനി കളം വിട്ടത്. ആരാധകർ പകർത്തിയ ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. കവാനിക്കെതിരെ ഫിഫ കനത്ത നടപടിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഇന്നലെ നടന്ന മത്സരത്തിൽ ഉറുഗ്വേ താരങ്ങളും റഫറിയും തമ്മിൽ നിരന്തരം വാക്ക് തർക്കങ്ങളുണ്ടായിരുന്നു. രണ്ട് വലിയ പെനാൾട്ടി അപ്പീൽ ഉൾപ്പടെ ഉറുഗ്വേക്ക് അനുകൂലമായ പല വിധികളും റഫറി കണ്ടില്ലെന്ന് നടിച്ചതോടെ ഉറുഗ്വേ താരങ്ങൾ കളിക്ക് ശേഷം റഫറിക്ക് നേരെ തിരിഞ്ഞു. 
റഫറിയെ ഫിഫ അധികൃതർ സുരക്ഷിതമായി മാറ്റിയെങ്കിലും രോഷം പൂണ്ട കവാനി അത് വാർ മോണിറ്ററിലാണ് തീർത്തത്. 

നിർണായക മത്സരത്തിൽ ഘാനയെ തോൽപ്പിച്ചെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ കൊറിയ പോർച്ചുഗലിനെ അട്ടിമറിച്ചതോടെ ഉറുഗ്വേക്ക് നോക്ക് ഔട്ട് റൗണ്ടിൽ പ്രവേശിക്കാതെ പുറത്ത് പോവേണ്ടി വന്നു.