LogoLoginKerala

ലോകകപ്പിനുള്ള ബ്രസീൽ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

 
brazil

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ബ്രസീൽ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പരിശീലകൻ ടിറ്റെ. വെറ്ററൻ താരം ഡാനി ആൽവസ് ടീമിൽ ഇടം പിടിച്ചപ്പോൾ ആഴ്‌സണലിൽ മികച്ച ഫോമിൽ കളിക്കുന്ന പ്രതിരോധതാരം ഗബ്രിയേൽ ടീമിൽ നിന്നും തഴയപ്പെട്ടു. എന്നാൽ ടൂർണമെന്റിൽ ഏതു ടീമിനെയും ഭയപ്പെടുത്തുന്ന സ്‌ക്വാഡിനെയാണ് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാർ അണിനിരക്കുന്ന ബ്രസീലിയൻ സ്‌ക്വാഡിന്റെ പ്രതിരോധം റയൽ മാഡ്രിഡ്, ചെൽസി, പിഎസ്‌ജി, യുവന്റസ് തുടങ്ങിയ ക്ലബുകളുടെ മികച്ച താരങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്‌. മധ്യനിരയിൽ പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കസമീറോ, ഫ്രെഡ്, ലിവർപൂളിന്റെ ഫാബിന്യോ, ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രൂണോ തുടങ്ങിയ പ്രധാന താരങ്ങളുണ്ട്.

മുന്നേറ്റനിരയാണ് ബ്രസീലിനെ സംബന്ധിച്ച് ഏറ്റവും കരുത്തുറ്റത്, നെയ്‌മർ നയിക്കുന്ന മുന്നേറ്റനിരയിൽ റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ബാഴ്‌സലോണ താരം റാഫിന്യ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി തുടങ്ങി നിരവധി താരങ്ങളുണ്ട്. ഇതിൽ ആരെ ആദ്യ ഇലവനിൽ ഇറക്കുമെന്നതാവും പരിശീലകൻ ടിറ്റെയെ സംബന്ധിച്ച പ്രധാന വെല്ലുവിളി.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി) വെവർട്ടൺ (പാൽമേറാസ്)

ഡിഫൻഡർമാർ: അലക്‌സ് സാന്ദ്രോ (യുവന്റസ്) അലക്‌സ് ടെല്ലെസ് (സെവിയ്യ) ഡാനി ആൽവ്‌സ് (പുമാസ്) ഡാനിലോ (യുവന്റസ്) ബ്രെമർ (യുവന്റസ്) എഡർ മിലിറ്റാവോ (റയൽ മാഡ്രിഡ്) മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ) തിയാഗോ സിൽവ (ചെൽസി)

മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ) കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്) എവർട്ടൺ റിബെയ്‌റോ (ഫ്ലെമെംഗോ) ഫാബിഞ്ഞോ (ലിവർപൂൾ) ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്) ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം യുണൈറ്റഡ്)

ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്) ഗബ്രിയേൽ ജീസസ് (ആഴ്സണൽ) ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ) നെയ്മർ ജൂനിയർ (പാരീസ് സെന്റ് ജെർമെയ്ൻ) പെഡ്രോ (ഫ്ലെമെംഗോ) റാഫിൻഹ (ബാഴ്സലോണ) റിച്ചാർലിസൺ (ടോട്ടൻഹാം) റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്)