അടിക്ക് അടി, തിരിച്ചടി വീണ്ടും അടി; ഗോളടിച്ചുകൂട്ടിയ കാമറൂണ്‍ സെര്‍ബിയ ആവേശപ്പോരില്‍ സമനില
ദോഹ: ഗ്രൂപ്പ് ജിയില്‍ കാമറൂണ്‍ സെര്‍ബിയ പോരാട്ടത്തില്‍, മത്സരിച്ച് ഗോളടിച്ച് സമനില വഴങ്ങി. ആവേശപ്പോരാട്ടത്തിനൊടുവില്‍, ഖത്തര്‍ ലോകകപ്പില്‍ അക്കൗണ്ട് തുറന്ന ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തില്‍ സെര്‍ബിയ കരുത്തരായ ബ്രസീലിനോട് 2-0 ത്തിന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സ്വിറ്റസര്‍ലന്‍ഡിനെതിരെയായിരുന്നു കാമറൂണിന്റെ ദയനീയ തോല്‍വി.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ആദ്യ ഗോളടിച്ചത് കാമറൂണ്‍ ആയിരുന്നു. മത്സരത്തിന്റെ 29ാം മിനിറ്റില്‍ യാന്‍ ചാള്‍സ് കാറ്റെലിറ്റോയാണ് കാമറൂണിനായി ഗോള്‍നേടിയത്. ഇതിനുശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറെക്കുറെ പിടിച്ചെടുത്ത കാമറൂണ്‍, സെര്‍ബിയന്‍ താരങ്ങളെ വെള്ളംകുടിപ്പിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കാമറൂണിന് കൈവിട്ടു. രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ വഴങ്ങേണ്ടി വന്ന ഗോളുകള്‍ കാമറൂണിനെ ശരിക്കും ഞെട്ടിച്ചു. പാവ്ലോവിക്, മിലിന്‍കോവിക് സാവിക് എന്നിവരാണ് സെര്‍ബിയയുടെ 'ഇഞ്ചറി' ഗോള്‍ വേട്ടക്കാര്‍.
ഇതോടെ ആദ്യ പകുതിയില്‍ സെര്‍ബിയ ഒരു ഗോളിന്റെ ലീഡില്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ സെര്‍ബിയ പൂര്‍ണമായും ആക്രമണം ഏറ്റെടുത്തു. 53ാം മിനിറ്റില്‍ സെബര്‍ബിയയുടെ ടിക്കി ടാക്ക മൂവില്‍ വീണ്ടും ഗോള്‍ പിറന്നു. മിട്രോവിക്കാണ് സെര്‍ബിയയ്ക്കായി ഗോള്‍ നേടിത്. എന്നാല്‍ സെര്‍ബിയയുടെ മൂന്നു ഗോളുകള്‍ക്ക് കാമറൂണിന്റെ പോരാട്ടവീര്യം തകര്‍ക്കാനായില്ല. 64ാം മിനിറ്റില്‍ സെര്‍ബിയയെ ഞെട്ടിച്ച് വീണ്ടു കാമറൂണിന്റെ ഗോള്‍ പിറന്നു. വി.അബൂബക്കറാണ് ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ കാമറൂണിന്റെ സമനില ഗോളും പിറന്നു. ഇതോടെ സമനിലയില്‍ കളി അവസാനിച്ചു.