LogoLoginKerala

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 17 അംഗ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

 
ban
ഡിസംബർ 14ന്  ചാറ്റോഗ്രാമിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക

കദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 17 അംഗ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടെസ്റ്റ് ടീമിൽ മുഷ്ഫിഖുർ റഹീം, യാസിർ അലി, തസ്കിൻ അഹമ്മദ് എന്നിവർ തിരിച്ചെത്തും. ഡിസംബർ 14ന്  ചാറ്റോഗ്രാമിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.

അതേസമയം ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിലേക്ക് സാക്കിർ ഹസൻ ആദ്യമായി ടീമിലിടം നേടി. “ഏറ്റവും കഴിവുള്ള യുവ കളിക്കാരിൽ ഒരാളാണ് സാക്കിർ, അവൻ കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങളുടെ റഡാറിൽ ഉണ്ട്,” ബംഗ്ലാദേശ് ചീഫ് സെലക്ടർ മിൻഹാജുൽ അബെദിൻ പറഞ്ഞു. ഇന്ത്യ എയ്‌ക്കെതിരെ നടത്തിയ മികച്ച പ്രകടനമാണ് സാക്കിർ ഹസനെ ടീമിലെത്തിച്ചത്.

പരിക്ക് മൂലം ഏകദിന പരമ്പര നഷ്ടമായ തമീം ഇഖ്ബാലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാൽ പരിക്ക് കാരണം ഏകദിന പരമ്പരയിൽ നിന്നും വിട്ടു നിന്ന തസ്കിൻ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തി. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മെഹ്ദി ഹസന്‍ മിറാസ് ടെസ്റ്റ് ടീമിലും ഇടം നേടി. ഏകദിന പരമ്പരയില്‍ 2-0ന്റെ ലീഡ് നേടി പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

അതേസമയം പരിക്കിന്റെ പിടിയിലുളള ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും ഒന്നും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്കാവും. 

Bangladesh squad for 1st Test: Mahmudul Hasan Joy, Najmul Hassan Shanto, Mominul Haque, Yasir Ali Chowdhury, Mushfiqur Rahim, Shakib Al Hasan (C), Litton Das, Nurul Hasan, Mehidy Hasan Miraz, Taijul Islam, Taskin Ahmed, Syed Khaled Ahmed, Ebadot Hossain, Shoriful Islam, Zakir Hasan, Rejaur Rahman Raja, Anamul Haque Bijoy