LogoLoginKerala

ബ്രസീലിന് തിരിച്ചടി; പരിക്കേറ്റ നെയ്മര്‍ക്ക് അടുത്ത മത്സരം നഷ്ടമാകും

 
neymar

 ദോഹ: ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാലിന് പരിക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് അടുത്ത മത്സരം നഷ്ടമായേക്കും. 28-ാം തിയതി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയുള്ള അടുത്ത കളിയാണ് നെയ്മര്‍ക്ക് നഷ്ടമാവുക. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. എന്നാല്‍ ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ബ്രസീലിന്റെ നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്.