LogoLoginKerala

റിയാൻ പരാഗിന് സെഞ്ച്വറി; ജമ്മുവിനെ തകർത്ത് ആസാം വിജയ് ഹസാരെ ട്രോഫി സെമിയിൽ

 
parag

വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീറിനെ പരാജയപ്പെടുത്തി ആസാം സെമിഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ജമ്മു കാശ്മീര്‍ ശുഭം ഖജൂറിയ(120), ഹെനന്‍ നസീര്‍(124) എന്നിവര്‍ നേടിയ സെഞ്ചുറിയുടെ തിളക്കത്തിലും 53 റൺസ് നേടിയ ഫാസിൽ റഷീദിന്റെ  മികവിലും ഏഴു വിക്കറ്റ് നഷ്ടത്തിൽ 350 റൺസ് എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയർത്തി. ആസാമിനായി അവിനാവ് ചൗധരിയും രജ്ജാക്കുദ്ധീൻ അഹമ്മദും രണ്ടു വിക്കറ്റ് നേടിയപ്പോൾ റിയാൻ പരാഗ് ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിൽ 116 പന്തിൽ 174 റൺസ് നേടിയ റിയാന്‍ പരാഗിന്റെ അത്യുഗ്രൻ സെഞ്ചുറി മികവിൽ ആസാം 46.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പരാഗിന് പുറമെ റിഷവ് ദാസ് 114 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ സെമിയിലേക്ക് എത്തിക്കുകയായിരുന്നു. ജമ്മുവിനായി അക്വിബ് നബി, മുജ്തബ യൂസഫ്, യുദ്ധവീർ സിംഗ് എന്നിവർ ഓരോ വിക്കറ്റ് നേടി.