LogoLoginKerala

ഖത്തറിന്റെ മണ്ണിലേക്ക് മെസ്സിയും സംഘവും; ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

 
messi

ത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ലയണൽ മെസ്സി നയിക്കുന്ന ടീമിൽ പരിക്കിൽ നിന്ന് മോചിതനായ പൗളോ ഡിബാലയും ഇടം നേടിയിട്ടുണ്ട്. മധ്യനിര താരം ജിയോവാനി ലൊ സെൽസോ പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായത് മാത്രമാണ് അർജന്റീനക്ക് തിരിച്ചടി. എന്നാൽ പരിക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്ത് എന്നിവർ ടീമിൽ ഇടംപിടിച്ചു.

ഗോൾകീപ്പർമാരായി എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുല്ലി, ഫ്രാങ്കോ അർമാനി എന്നിവരാനുള്ളത്. പ്രതിരോധനിരയിൽ ടോട്ടനത്തിന്റെ ക്രിസ്റ്റ്യൻ റോമെറോ, ബെൻഫിക്ക നായകൻ നിക്കോളാസ് ഓട്ടമെൻഡി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസാൻഡ്രോ മാർട്ടിനസ് എന്നീ താരങ്ങളെല്ലാം ഇടം നേടിയിട്ടുണ്ട്.

പരിക്കിന്റെ പിടിയിലായ ലൊ സെൽസോയുടെ അഭാവം അർജന്റീനയെ നിരാശപ്പെടുത്തുമെങ്കിലും മികച്ച മധ്യനിരയെ തന്നെയാണ് ലയണൽ സ്‌കലോനി ഉൾപ്പെടുത്തിയിരിക്കുന്നത്. യുവന്റസിന്റെ ലിയാൻഡ്രോ പരേഡസും അത്‌ലറ്റിക്കോയുടെ റോഡ്രിഗോ ഡി പോളുമായിരിക്കും മധ്യനിര നിയന്ത്രിക്കുന്നത്. ഗുയ്‌ഡോ റോഡ്രിഗസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, സെവിയ്യയുടെ പപ്പു ഗോമസ് എന്നീ താരങ്ങളെല്ലാം ടീമിൽ ഇടം നേടിയിട്ടുണ്ട്.

മുന്നേറ്റ നിരയിൽ ലയണൽ മെസിക്കൊപ്പം ഏഞ്ചൽ ഡി മരിയ, ലൗറ്റാറോ മാർട്ടിനസ്, ജൂലിയൻ അൽവാരസ്, പൗളോ ഡിബാല തുടങ്ങിയ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. മുപ്പത്തിയഞ്ചു മത്സരങ്ങളിൽ അപരാജിതരായാണ് അർജന്റീന ലോകകപ്പിനെത്തുന്നത്. ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പായതിനാൽ കിരീടം മാത്രമാണ് അർജന്റീനയുടെ ലക്ഷ്യം.


അർജന്റീന സ്‌ക്വാഡ്

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജെറോണിമോ റുല്ലി (വില്ലറയൽ)

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (സെവിയ്യ), നഹുവൽ മൊലിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടൻഹാം ഹോട്‌സ്‌പർ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജുവാൻ ഫോയ്ത്ത് (വില്ലാറയൽ), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), മാർക്കോസ് അക്യൂന (സെവിയ്യ)

മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (യുവന്റസ്), ഗുയ്‌ഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ബെൻഫിക്ക), റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മാഡ്രിഡ്), എക്‌സിക്വയൽ പാലാസിയോസ് (ബേയർ ലെവർകുസെൻ), അലജാൻഡ്രോ ഗോമസ് (സെവിയ്യ), അലക്സിസ് മാക് അലിസ്റ്റർ (ബ്രൈറ്റ്ൺ)

ഫോർവേഡുകൾ: പൗലോ ഡിബാല (എഎസ് റോമ), ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ), എയ്ഞ്ചൽ ഡി മരിയ (യുവന്റസ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ജോക്വിൻ കൊറിയ (ഇന്റർ മിലാൻ), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി) .